രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; കണ്ണൂർ ജില്ലയിൽ പുതുതായി അഞ്ച് കോവിഡ് ആശുപത്രികൾ കൂടി
തിരുവനന്തപുരം: രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ പുതുതായി അഞ്ച് കോവിഡ് ആശുപത്രികൾ കൂടി സജ്ജമാക്കും. 830 പേരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ് അടിയന്തിരമായി ഒരുക്കുന്നത്. അതെസമയം കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് കണ്ണൂർ ഗവർന്മെന്റ് മെഡിക്കൽ കോളേജ് സുപ്രണ്ട് അറിയിച്ചു.
അഞ്ച് പ്രത്യേക കോവിഡ് ആശുപത്രികളിലായി 830 ബഡ്ഡുകളാണ് കണ്ണൂർ ജില്ലയിൽ പുതുതായി സജ്ജമാക്കുന്നത്. കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി ഈ ആശുപത്രികൾ ഉപയോഗപ്പെടുത്തും. പരിയാരം ആയുർവേദ കോളേജ് ആശുപത്രി,തളിപ്പറമ്പ സഹകരണ ആസ്പത്രി പഴയ കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റൽ, അഞ്ചരക്കണ്ടി എന്ജിനീയറിങ് കോളേജ്, കണ്ണൂർ സ്പോർട് ഹോസ്റ്റൽ എന്നിവയാണ് കോവിഡ് ആശുപത്രികളാക്കി മാറ്റുന്നത്.

