ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു
മനാമ: ബഹ്‌റൈനിൽ രണ്ടു കോവിഡ് മരണം കൂടി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. 48 വയസ്സ് പ്രായമുള്ള സ്വദേശി വനിതയും, 60 വയസ്സ് പ്രായമുള്ള വിദേശി പൗരനുമാണ് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 36 ആയി. ഇരുവരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

