ബഹ്‌റൈനിലെ ക്വാറെന്റയിൻ സെന്ററിലെ രോഗി ആത്മഹത്യ ചെയ്തു

മനാമ : ബഹ്‌റൈനിലെ സിത്രയിലുള്ള ക്വാറെന്റയിൻ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി ശാന്ത ബഹാദൂർ ഉന്പ് ( 38 വയസ് ) ആത്മഹത്യ ചെയ്തതായി നേപ്പാൾ എംബസി അധികൃതർ സ്ഥിരീകരിച്ചു. കൊറോണ പോസിറ്റീവ് ആയിരുന്നു ഇദ്ദേഹം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.