കെ.എം.സിസിയുടെ പ്രവർത്തനം, കളങ്കമറ്റ സാമൂഹ്യ സേവനം: സിംസാറുൽ ഹഖ് ഹുദവി


മനാമ: കൊവിഡ് കാലത്ത് കെ.എം.സി.സി വിവിധ രാജ്യങ്ങളിൽ ചെയ്ത് വരുന്ന പ്രവർത്തനങ്ങൾ കളങ്കമറ്റ സാമൂഹ്യ സേവനമാണെന്നു യുവ പണ്ധിതനും പ്രഭാഷകനുമായ സിസാറുൽ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു.കെ.എം.സി.സി ബഹ്‌റൈൻ ഈദ് ദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഈദ് സംഗമത്തിൽ ഈദ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു . കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്‌ഘാടനം ചെയ്തു കെഎംസിസി ദുബൈ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല വിശിഷ്ടാതിഥിയായിരുന്നു. 

കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്ങൽ, ഓർഗനൈസിംഗ് സെക്രെട്ടറി കെ.പി മുസ്തഫ, സെക്രട്ടറിമാരായ എ.പി ഫൈസൽ, ഒ. കെ കാസിം,  കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറി ഫൈസൽ കണ്ടീതായ, അസ്‌ലം വടകര, റസാഖ് ആയഞ്ചേരി, അഷ്‌റഫ് കട്ടിൽ പീടിക, ഹുസ്സൈൻ വടകര, മൊയ്‌തീൻ പേരാന്പ്ര, ഷാജഹാൻ കൊടുവള്ളി, മുഹമ്മദലി കിനാലൂർ, സഹീർ എടച്ചേരി എന്നിവർ സംസാരിച്ചു, പി.കെ ഇസ്ഹാഖ് സ്വാഗതവും പി.വി മൻസൂർ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ശരീഫ് വില്യാപ്പള്ളി, അസീസ്‌ പേരാന്പ്ര, ഹസ്സൻ കോയ പൂനത്ത്, അഷ്കർ വടകര, ജെ.പി.കെ തിക്കോടി എന്നിവർ നേതൃത്വം നൽകി.

 

You might also like

Most Viewed