കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാരുണ്യഹസ്തവുമായി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്

മനാമ
ബഹ്റൈനിൽ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മക്ക് (ബഹ്‌റൈൻ ചാപ്‌റ്റർ) ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ കൈമാറി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്. മഹമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രയാസപ്പെടുന്ന സഹജീവികൾക്ക് ഇടപ്പാളയം മുഖേന കൈത്താങ്ങാകുകയാണ് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്.
മാനേജിംഗ് ഡയറക്ടർ അദീബ് അഹ്മദിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ സുദേശ് കുമാർ ഭക്ഷണ കിറ്റുകൾ ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികൾക്ക് കൈമാറിയത്.
പ്രവാസികൾക്ക് വേണ്ടി പ്രവാസി എന്ന പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇടപ്പാളയം ആഗോള കൂട്ടായ്മ ആശ്രിതർക് വേണ്ടി ജീവിതം ത്യജിക്കുന്ന പ്രവാസികളുടെ സുരക്ഷയും സാമൂഹികവും സാന്പത്തികവുമായുള്ള ഉന്നമനം ആണ് ലക്ഷ്യം വെക്കുന്നത്.
സെക്രട്ടറി സനാഫ് റഹ്മാൻ, ട്രഷറർ വിനീഷ് കേശവൻ എക്സിക്യൂട്ടീവ് അംഗം റിയാസ് വട്ടംകുളം തുടങ്ങിയവർ ഇടപ്പാളയത്തിന്റെ പ്രതിനിധികളായി പങ്കെടുത്തു. പുറമെ ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫീസ് സ്റ്റാഫുകളായ ടോൻസി ഈപ്പൻ, രഘുനാഫ് എം.കെ, നിധിൻ.ജി. എന്നിവരും സന്നിഹിതരായിരുന്നു.
.