ഇരുന്നൂറ് ഡ്രൈ റേഷൻ കിറ്റ് വിതരണം ചെയ്തതായി പ്രതീക്ഷ ബഹ്‌റൈൻ

മനാമ: കോവിഡ് ദുരിതാശ്വാസപദ്ധതികളുടെ ഭാഗമായി കഴിഞ്ഞ മാർച്ച് ഇരുപത്തിയൊന്പതാം തീയതി മുതൽ ഇരുന്നൂറ് ഡ്രൈ റേഷൻ കിറ്റ് വിതരണം ചെയ്തതായി പ്രതീക്ഷ ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു. ഒന്നിലധികം പ്രവാസികൾ താമസിക്കുന്ന റൂമുകളിൽ ആണ് ഇവരുടെ സഹായങ്ങൾ കൂടുതലായി എത്തുന്നത്. ഒരു മാസത്തെക്കുള്ള ഭക്ഷ്യ ധാന്യമാണ് നൽകുന്നത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ സ്വദേശികൾക്കു പ്രതീക്ഷയുടെ സഹായ ലഭിച്ചു.
വരും ദിവസങ്ങളിലും സഹായ പ്രവർത്തങ്ങളുമായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷ പ്രസിഡന്റ് ജയേഷ് കുറുപ്പും, ജനറൽ സെക്രട്ടറി ജോഷി നെടുവേലിലും അറിയിച്ചു.