നാട്ടിലെത്തുന്ന പ്രവാസികൾക്ക് കഴിയാനായി സ്വന്തം ആശുപത്രി വിട്ടുനൽകി ബഹ്റൈൻ പ്രവാസി
മനാമ : നാട്ടിൽ തിരികെ എത്തുന്ന പ്രവാസികൾക്ക് താമസിക്കാനുള്ള ക്വാറൈന്റ്ൻ കേന്ദ്രമായി തന്റെ സ്വന്തം ആശുപത്രി നൽകി ബഹ്റൈൻ പ്രവാസിയും ബിസിനസുകാരനുമായ പന്പാവാസൻ നായർ മാതൃകയായി. പാലക്കാട് ജില്ലയിലെ ചെർപ്പുള്ളശേരി ശങ്കർ ഹോസ്പിറ്റൽ ആണ് ഇതിനായി നൽകിയത്.
ആദ്യദിനത്തിൽ തന്നെ 23 പേർക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്. ബഹ്റൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അമാദ് ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയരക്ടർ കൂടിയായ പന്പാവാസൻ നായർ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകൻ കൂടിയാണ്.

