സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ്: പത്തുപേർക്ക് രോഗമുക്തി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്താണ് പുതിയ കൊവിഡ് കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ചെന്നൈയിൽ നിന്നു വന്ന ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വൃക്കരോഗി കൂടിയാണ്.

അതേസമയം, പത്തുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തു പേരും കണ്ണൂർ ജില്ലയിൽ. ഇനി 5 പേരാണ് കണ്ണൂരിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ ഇനി ചികിത്സയിലുള്ളത് 16 പേർ മാത്രം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed