ബഹ്റൈൻ ഇന്ത്യൻ എംബസിക്ക് പുതിയ സ്ഥാനപതി


മനാമ 

ബഹ്റൈനിലേയ്ക്കുള്ള ഇന്ത്യൻ അംബാസിഡറായി പിയൂഷ് ശ്രീവാസ്തവയെ നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്ത് വന്നു. കഴിഞ്ഞ ആഴ്ച്ച ഇദ്ദേഹത്തിന്റെ നിയമനത്തെ പറ്റിയുള്ള  വാർത്ത ഫോർ പിഎം നൽകിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പിയൂഷ് ശ്രീവാസ്തവ എത്രയും പെട്ടന്ന് ബഹ്റൈനിലെത്തി സ്ഥാനമേറ്റെടുക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.

അംബാസിഡറുടെ അഭാവം  ബഹ്റൈനിലെ സാമൂഹ്യസംഘടനകളിൽ ചർച്ചയായതിനെ തുടർന്ന് വിവിധ രാഷ്ട്രീയനേതാക്കൾ ഇക്കാര്യം അറിയിച്ച് വിദേശകാര്യ മന്ത്രാലയത്തിന് പരാതികൾ നൽകിയിരുന്നു. മുൻ അംബാസിഡർ അലോക് കുമാർ സിൻഹ കഴിഞ്ഞ ജനവരി മാസമാണ് ഇവിടെ നിന്നും വിരമിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed