ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ വിവരശേഖരണം ഊർജിതമാകുന്നു


മനാമ 

നാട്ടിലേയ്ക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയ ഡാറ്റാബേസിൽ നിരവധി പേർ അവരുടെ പേര് വിവരങ്ങൾ നൽകിവരുന്നു. വിദേശ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ആലോചനകൾ നടക്കുന്നതിന്റെ ഭാഗാമായാണ് ഇത്തരമൊരു പ്രവർത്തനവുമായി എംബസി മുന്പോട്ട് വന്നത്.

താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെയാണ് റെജിസ്റ്റർ ചെയ്യേണ്ടത്.  

https://forms.gle/FCWAxcy2JsUtzY3L6

ഇതിലൂടെ വിവരശേഖരണം മാത്രമാണ് ലക്ഷ്യമെന്നും, ഇന്ത്യയിലേയ്ക്കുള്ള വിമാന സെർവീസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. ഒരു അപേക്ഷയിൽ ഒരാളുടെ മാത്രം വിവരങ്ങളാണ് നൽകാൻ സാധിക്കുക. കുടുംബാഗങ്ങൾക്ക് വേണ്ടി വേറെ വേറെ അപേക്ഷകൾ പൂരിപ്പിക്കണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റിനിൽ കഴിയാമെന്നും, എംബസിയുടെ മാനദണ്ഢങ്ങൾ അനുസരിച്ച് പോകാൻ തയ്യാറാണെന്നുമുള്ള സമ്മതപത്രവും, തിരികെ പോകാനുള്ള കാരണവും ഇതോടൊപ്പം സമർപ്പിക്കണം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed