"അല്ലാഹുവിനെ അറിയുക" പ്രഭാഷണം ശ്രദ്ധേയമായി; മനാമയിൽ അൽ മന്നാഇ സെന്ററിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗത്തിന്റെ പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി മനാമ സെന്റർ മാർക്കറ്റിന് സമീപമുള്ള ജുമാ മസ്ജിദിൽ വെച്ച് "അല്ലാഹുവിനെ അറിയുക" എന്ന വിഷയത്തിൽ പ്രത്യേക പ്രഭാഷണം നടന്നു. വിഷയം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി.

പ്രപഞ്ച നാഥനായ സൃഷ്ടാവിന്റെ കഴിവുകൾ യഥാവിധി മനസ്സിലാക്കി ആരാധനകൾ നിർവഹിക്കുമ്പോഴാണ് ഒരു വിശ്വാസി പൂർണ്ണനാവുകയുള്ളൂവെന്നും, അതിനായി ഖുർആനിന്റെയും സുന്നത്തിന്റെയും പിൻബലത്തോടെ അല്ലാഹുവിനെ അറിയാൻ ശ്രമിക്കണമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച വസീം അഹ്‌മദ്‌ അൽ ഹികമി സദസ്സിനെ ഉൽബോധിപ്പിച്ചു.

ഈ പരമ്പരയിലെ അടുത്ത പ്രഭാഷണം വരുന്ന നവംബർ അവസാന വാരം ഇതേ പള്ളിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മനാമ യൂണിറ്റ് പ്രസിഡന്റ് അബ്ദു ലത്വീഫ് അലിയമ്പത്ത് ചടങ്ങിന് നന്ദി പറഞ്ഞു.

#BahrainNews #MannaiCentre #Manama #4PMNews

article-image

dssaassa

article-image

ssaadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed