മരുന്നുകൾ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി ബഹ്റൈൻ ആരോഗ്യമന്ത്രാലയം


മനാമ: രാജ്യത്തെ ഹെൽത്ത് സെന്ററുകൾ വഴി അസുഖങ്ങൾ ഉള്ളവർക്ക് വീടുകളിൽ മരുന്നെത്തിക്കുന്ന പദ്ധതിക്ക് ബഹ്റൈൻ ആരോഗ്യമന്ത്രാലയം തുടക്കമിട്ടു. ദീർഘകാലമായി അസുഖങ്ങൾ ഉള്ളവർക്കാണിതിന്റെ ആനുകൂല്യം ലഭിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ സുഖമില്ലാത്തവർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങുവാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇത് നടപ്പിലാക്കുന്നത്. 

ഈ സേവനം പ്രയോജനപ്പെടുത്താനായി ബഹ്റൈൻ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ആവശ്യമായ വിവരങ്ങൾ നൽകേണ്ടതാണെന്ന് പ്രാഥാമികാരോഗ്യ വിഭാഗം അണ്ടർസെക്രട്ടറി ഡോ. മനാൽ അൽ അലാവി പറഞ്ഞു. രണ്ട് പ്രവൃത്തിദിവസങ്ങൾക്കുള്ളിലാണ് ആവശ്യപ്പെട്ട മരുന്നുകൾ വീടുകളിൽ എത്തിക്കുക. മരുന്നുകളെ കുറിച്ച് അന്വേഷിക്കാൻ 39612402 എന്ന നന്പറിലാണ് വിളിക്കേണ്ടത്. മരുന്ന് വിതരണം മെയ് അഞ്ച് മുതൽക്കാണ് ആരംഭിക്കുക. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed