കേരളത്തിന് ആശ്വാസം; രണ്ട് പേർക്ക് കോവിഡ്, 14 പേർ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസത്തിന്‍റെ ദിനം. വ്യാഴാഴ്ച രണ്ട് പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്തും കാസർഗോട്ടും ഓരോരുത്തർക്ക് വീതമാണ് കോവിഡ് കണ്ടെത്തിയത്- മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്നും എത്തിയ ആളാണ്. രണ്ടാമത്തെ ആൾക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. ഇന്ന് 14 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. പാലക്കാട് (നാല്) കൊല്ലം (മൂന്ന്) കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ രണ്ട് വീതം പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒന്നു വീതം ആളുകൾക്കാണ് രോഗം ഭേദമായത്.

