ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ, ഡ്രൈ റേഷൻ കിറ്റുകൾ വിതരണം ചെയ്തു

മനാമ : കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ തൊഴിൽ മേഖലയിലും, സാമൂഹികമേഖലയിലും നിയന്ത്രണം മൂലമുണ്ടായ സാഹചര്യം കണക്കിലെടുത്തു ബഹ്‌റൈനിൽ ഉടനീളം തൊഴിൽ നഷ്ടപെട്ടവർക്കും, സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ തൊഴിലാളികളെ കണ്ടെത്തി അവർക്കു വേണ്ടി അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷണ സാധന സാമഗ്രികൾ തൊഴിലാളികളുടെ വീടുകളിലും, ലേബർ ക്യാന്പുകളിലും ഇന്ത്യൻ സോഷ്യൽ ഫോറം നേരിട്ട് എത്തിച്ച് വിതരണം ചെയ്തു.
ആവശ്യക്കാരുടെ അപേക്ഷകളിൽ നേരിട്ടു ചെന്നു കാര്യങ്ങൾ മനസ്സിലാക്കിയും, ഫോണിലൂടെ ബന്ധപ്പെട്ടുമാണ് ഓരോ അപേക്ഷകളിലും അർഹരായവരെ കണ്ടെത്തി സാധനങ്ങൾ വിതരണം നടത്തിയത്.
ഡ്രൈ റേഷൻ വിതരണം പ്രസിഡണ്ട് ജവാദ് പാഷയിൽ നിന്നും അലി അക്ബർ ഏറ്റു വാങ്ങി. യൂസുഫ്, അശ്കര്‍, റിയാസ്, റഫീഖ് അബ്ബാസ് , അഷ്‌റഫ് എന്നിവർ വിതരണത്തിന്ന് നേതൃത്വം നൽകി.