അതിഥി തൊഴിലാളികൾക്ക് മടങ്ങാൻ പ്രത്യേക ട്രെയിൻ: കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി


അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികളുണ്ടെന്നും  ഇവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഉണ്ടാക്കണമെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 14 ന് ശേഷം അതിഥി തൊഴിലാളികൾക്ക് മടങ്ങാനായി നോൺ‍ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

You might also like

  • Straight Forward

Most Viewed