ബഹ്‌റൈനിൽ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

മനാമ:ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.ദാദാഭായി കൺസ്ട്രക്ഷൻ സിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന രാജൻ രാമൻ (47) ആണ് മരിച്ചത്. ഉച്ചവിശ്രമ സമയത്ത് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരിക്കുകയുമായിരുന്നു. കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകില്ല. മറ്റു നടപടികൾ സ്വീകരിച്ചുവരുന്നു.