അമാദ് ഗ്രൂപ്പ് കായികദിനം സംഘടിപ്പിച്ചു

മനാമ:പ്രമുഖ കമ്പനിയായ അമാദ് ഗ്രൂപ്പിന്റെ വാർഷിക സ്പോർട്സ് ദിനം 2020 സൽമാബാദിലെ ഗൾഫ് എയർ ക്ലബിൽ വച്ച് നടന്നു. കമ്പനിയുടെ നൂറിൽ പരം ജീവനക്കാർ ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തു. ടെക്നിക്കൽ ഡയറക്ടർ നിത്യാനന്ദ് പരിപാടികൾക്ക് നേതൃത്വം നൽകി. അമാദ് ഫൈറ്റേഴ്സ്, അമാദ് സ്മാഷേഴ്സ്, അമാദ് വാരിയേഴ്സ്, അമാദ് ഹിറ്റേഴ്സ് എന്നീ ടീമുകൾ തമ്മിലായിരുന്നു മത്സരം. ക്രിക്കറ്റിൽ സുമൻ നയിച്ച അമാദ് ഫൈറ്റേഴ്സും സുജിത്ത് നയിച്ച അമാദ് സ്മാഷേഴ്സും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ അമാദ് ഫൈറ്റേഴ്സ് 7 വിക്കറ്റിന് ചാമ്പ്യന്മാരായി . 20 ബോളിൽ 35 റൺ എടുത്ത ശ്രീജിത്ത് മികച്ച ബാറ്റ്സ്മാൻ ആയും 4 വിക്കറ്റ് വീഴ്ത്തിയ സുമൻ മികച്ച ബൌളർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ഫുട്ബോൾ മത്സരത്തിൽ 3-1 ന് അമാദ് ഫൈറ്റേഴ്സ് അമാദ് സ്മാഷേഴ്സിനെ തോൽപ്പിച്ച് ജേതാക്കളായി. മാനേജിംഗ് ഡയറക്ടർ പമ്പാവാസൻ നായർ വിജയികളെ അനുമോദിക്കുകയും ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു.