യുഎഇയിൽ ഇന്ത്യൻ പൗരന് കൊറോണ സ്ഥിരീകരിച്ചു; ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ദുബായ്: യു.എ.ഇയിൽ ഇന്ത്യൻ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. നേരത്തേ കൊറോണ വൈറസ് സ്ഥിരീകരിച്ചയാളുമായി ഇടപഴകിയ വ്യക്തിയാണ് രോഗബാധിതനായത്. ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.
ആറു പേരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഒരാൾ ഐസിയുവിൽ നിരീക്ഷണത്തിലാണെന്നും ആശങ്കവേണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച ചൈനീസ് സ്വദേശിയായ എഴുപത്തിമൂന്നുകാരി രോഗമുക്തി നേടിയെന്നു മന്ത്രാലയം ഞായറാഴ്ച അറിയിച്ചിരുന്നു. അതേ സമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.