ബഹ്‌റൈനിലെ 39 പേർക്കും കൊറോണയില്ലെന്ന് സ്‌ഥിരീകരിച്ചു

മനാമ:കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച 28 ബഹ്‌റൈൻ പൗരന്മാരുടെയും 11 വിദേശ പൗരന്മാരുടെയും പരിശോധനയിൽ വൈറസ് ബാധ ഇല്ലെന്ന് സ്‌ഥിരീകരണം .പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ആണ് ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞതെന്ന് ആരോഗ്യ വിഭാഗം അണ്ടർ സെക്രട്ടറി ഡോ വലീദ് അൽ മിനാ പറഞ്ഞു. ചൈനയിൽ നിന്നും മടങ്ങിയെത്തിയ ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി വിദ്യാർഥികളിൽ വൈറസ് ബാധ ഇല്ലെന്നു പൂർണമായും ഉറപ്പു വരുത്തിയതായും ഇവരെ 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയരാക്കിയതായും അധികൃതർ അറിയിച്ചു.അതിർത്തികളിലും വിമാനത്താവളങ്ങളിലും കർശന നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും കൊറോണാ വൈറസ് ബാധയുള്ള,എ രാജ്യങ്ങളിൽ നിന്നോ അത്തരം രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ഉള്ള ആളുകളെ നിർബന്ധമായും പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും നിലവിൽ ബഹ്‌റൈനിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും അണ്ടർ സെക്രട്ടറി അറിയിച്ചു.