സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു

യാമ്പു: മലപ്പുറം ജില്ലയിലെ ചേരാളിക്കടുത്ത് മാതാപുഴ ചേനക്കലങ്ങാടിയിലെ മങ്ങാട്ട് കുട്ടിവാവ ഹാജിയുടെ മകൻ മങ്ങാട്ട് ഹംസ(55) സൗദിയിലെ യാമ്പുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നേരത്തെ ജിദ്ദയിൽ സ്വന്തമായി വാച്ച് കച്ചവടവുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. ഇപ്പോൾ യാമ്പുവിലെ ഒരു കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു. ഭാര്യ റുബീന, മക്കൾ: മുഹമ്മദ് നിഹാൽ, നാസിൽ ബീരാൻ, ഫാത്തിമ ഹിബ. അമ്മ: മലയിൽ ഫാത്തിമ.