മകനെ അതിശയിപ്പിച്ച് അച്ഛന്റെ 'ഞാൻ :ബി കെ എസ് നാടകോത്സവത്തിന് തിരി തെളിഞ്ഞു


മകനെ അതിശയിപ്പിച്ച് അച്ഛന്റെ  'ഞാൻ "
 
മനാമ:തന്റെ പിതാവ് എൻ എൻ പിള്ളയുടെ  നാടക ജീവിതത്തെ വേദിയിൽ പുനരുജ്ജീവിപ്പിച്ചത്  കണ്ട് എല്ലാം മറന്നു അദ്ദേഹത്തിന്റെ മകൻ ചലച്ചിത്രനടൻ     വിജയരാഘവൻ കണ്ണ് തുടച്ചപ്പോൾ അത് ബഹ്‌റൈനിലെ നാടക പ്രവർത്തകർക്ക് അഭിമാന നിമിഷമായി .. ബഹ്‌റൈൻ കേരളീയ സമാജം എൻ എൻ പിള്ള നാടകോത്സവത്തിന്റെ വേദിയിലും സദസ്സിലും നടന്നത് നാടകീയ മുഹൂർത്തങ്ങൾ. എൻ എൻ പിള്ളയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ബഹ്‌റൈനിലെ നാടക പ്രവർത്തകൻ മോഹൻരാജാണ്  എൻ എൻ പിള്ളയുടെ ജീവിതത്തിന്റെ ഏടുകൾ കോർത്തിണക്കി  'ഞാൻ  'എന്ന പ്രൊഫൈൽ നാടകം അവതരിപ്പിച്ചത്. വേദിയിൽ കണ്ടത് നാടകമാണെങ്കിലും സ്വന്തം പിതാവിന്റെ ജീവിത മുഹൂർത്തങ്ങളെ ദൃശ്യവൽക്കരിച്ചത് കണ്ടപ്പോൾ  തന്റെ ഓർമകളുമായി പുറകിലോട്ട് സഞ്ചരിക്കുകയായിരുന്നു വിജയരാഘവൻ .ഇത്രയും സൂക്ഷ്മതയോടെ തന്റെ പിതാവിനെ മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ ജീവിതത്തെ അതേപടി പകർത്തി ഇത്തരമൊരു നാടകാനുഭവം സമ്മാനിച്ച ഞാൻ അണിയറ പ്രവർത്തകരെ വിജയരാഘവൻ അഭിനന്ദിച്ചു . നാടക പ്രവർത്തകൻ ഹരിലാലും ഞാൻ എന്ന നാടകത്തെ അത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്. മോഹൻരാജ് എന്ന നാടക സംവിധായകനെ  അറിയുമെങ്കിലും എൻ എൻ പിള്ളയെ അതിസൂക്ഷമതയോടെ പഠിച്ചു അരങ്ങിൽ ഇങ്ങനെയൊരു അത്ഭുതം സൃഷ്ടിച്ചു കണ്ടപ്പോൾ  കേരളത്തിൽ നിന്നുള്ള ഞങ്ങൾക്ക് പോലും നാണക്കേട് തോന്നുകയാണ് എന്ന് പോലും അദ്ദേഹം പറഞ്ഞു.
 

നാടകോത്സവത്തിൽ ആദ്യ നാടകമായിരുന്നു  'ഞാൻ  . തുടർന്ന് എൻ എൻ പിള്ളയുടെ മൗലികാവകാശം,ഡാം,ഫാസ്റ്റ് പാസഞ്ചർ, ദി പ്രസിഡന്റ് എന്നെ നാടകങ്ങൾ അരങ്ങിലെത്തി. ഓരോ നാടകങ്ങളെപ്പറ്റിയും നാടകാനുഭവങ്ങളെപ്പയുമുള്ള  വിജയരാഘവന്റേയും പ്രശസ്ത നാടക പ്രവർത്തകൻ ഹരിലാലിന്റെയും പ്രഭാഷണങ്ങളും ഇടവേളകളിൽ നടന്നു .ഇന്ന് ഗുഡ് നൈറ്റ് ,കുടുംബയോഗം,ഗറില്ലാ എന്നീ നാടകങ്ങൾ വേദിയിലെത്തും .75 ഓളം നാടക നടന്മാരും അത്രതന്നെ അണിയറ ശില്പികളും പ്രവർത്തിക്കുന്ന നാടകോത്സവം ബഹ്‌റൈനൈൽ നാടക പ്രേമികൾക്ക് വേറിട്ട അനുഭവമാകുമെന്നുള്ള കാര്യം തീർച്ചയാണ്  

article-image

മകനെ അതിശയിപ്പിച്ച് അച്ഛന്റെ  'ഞാൻ 

article-image

മകനെ അതിശയിപ്പിച്ച് അച്ഛന്റെ  'ഞാൻ 

You might also like

  • Lulu Exchange
  • Straight Forward

Most Viewed