മിൽമ പാൽ വിതരണത്തിന് ഇനി എ.ടി.എം സെന്ററുകൾ


തിരുവനന്തപുരം ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി പാൽ വിതരണത്തിന് എ.ടി.എം സെന്‍ററുകളുമായി മിൽമ. സംസ്ഥാന സർക്കാരും ഗ്രീൻ കേരള കമ്പനിയുമായി ചേർന്നാണ് പദ്ധതി ഒരുക്കുന്നത്. അടുത്ത ഒരു മാസത്തിനുള്ളിൽ പദ്ധതി പ്രാവർത്തികമാക്കുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മേഖലയിലാണ് എ.ടി.എം സെൻററുകൾ ആദ്യം തുറക്കുക.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ പാൽ വിതരണ എ.ടി.എം സെന്‍ററുകൾ സ്ഥാപിക്കും. ഓരോ ദിവസവും സെന്‍ററുകളിൽ പാൽ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. നിലവിലെ പദ്ധതിയിലൂടെ പാക്കിങ്ങ് ചാർജിൽ അടക്കം വരുന്ന അധിക ചാർജ് ഇല്ലാതാകുമെന്നും മിൽമ അവകാശപ്പെടുന്നു. പദ്ധതി വിജയകരമായാൽ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് മിൽമയുടെ തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed