പീപ്പിൾസ് ഫോറം പുതുവത്സര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു


മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈന്റെ പുതുവത്സര പ്രവർത്തനങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി  തുടക്കം കുറിച്ചു. സെഗയാ റെസ്റ്റാറെന്റ് ഹാളിൽ വച്ച് നടന്ന ക്രിസ്മസ്−പുതുവത്സര ആഘോഷ പരിപാടിയിൽ മാസങ്ങളോളം ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിച്ച ഫൈസലിന്റെ കുടുംബത്തിന് പീപ്പിൾസ് ഫോറം കനിവിന്റെ എട്ടാം ഘട്ട ധനസഹായം കൈമാറികൊണ്ടാണ് പുതുവത്സര പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചത്.

മുൻകാലങ്ങളിലെ പീപ്പിൾസ് ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ കൈകോർത്തു സഹകരിച്ച എല്ലാ സന്മനസ്സുകൾക്കും നന്ദി അറിയിക്കുന്നതായും, പുതുവർഷം ഏവർക്കും ഐശ്വര്യ പൂർണ്ണവും, നന്മയും, സ്നേഹസമ്പന്നതയും നിറഞ്ഞതാകട്ടെയെന്ന് മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. വൈസ് പ്രസിഡണ്ട് ജയശീലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസി. സെക്രട്ടറി ശങ്കുണ്ണി സ്വാഗതവും ട്രെഷറർ  മനീഷ് മുരളീധരൻ നന്ദിയും പ്രകാശിപ്പിച്ചു. മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ ദിലീപ് കുമാർ, അൻസാർ കല്ലറ, രമേശ് പരോൾ, നീതു മനീഷ് എന്നിവർ നേതൃത്വവും വഹിച്ചു. കുട്ടികൾ അവതരിപിച്ച കലാപ്രകടനങ്ങൾ ചടങ്ങുകൾ കൂടുതൽ മികവുറ്റതാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed