ബഹ്റൈന്‍ വിമാനതാവളത്തില്‍ വെച്ച് മലയാളി നിര്യാതനായി

മനാമ: പാലക്കാട് കൂറ്റനാട് കരിന്പ സ്വദേശിയായ മൊയ്തുണ്ണി (53 വയസ്) ഹൃദയാഘാതം കാരണം നിര്യാതനായി. ഇന്നുച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ബഹ്റൈന്‍ വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ ജോലി ആവശ്യവുമായി എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കിങ്ങ് ഹമദ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. പത്ത് വര്‍ഷത്തോളമായി പത്രവിതരണവുമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്തു വരികയായിരുന്നു പരേതന്‍. കിങ്ങ് ഹമദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ ആരംഭിച്ചു.