കൊച്ചിയിൽ പുനർ നിർമിച്ച റോഡ് വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചു; പ്രതിഷേധവുമായി നാട്ടുകാർ


കൊച്ചി: കൊച്ചിയിൽ പുനർ നിർമ്മിച്ച റോഡ് കുത്തിപ്പൊളിച്ചു. തമ്മനം-പുല്ലേപ്പടി റോഡിൽ പൊന്നുരുന്നി ഭാഗത്താണ് നന്നാക്കിയതിന് പിന്നാലെ റോഡ് പൊളിച്ചത്. വാട്ടർ അതോറിറ്റിയുടേതാണ് നടപടി. കേന്ദ്രപദ്ധതി പ്രകാരമുള്ള പൈപ്പിടലിന്റെ ഭാഗമായാണ് റോഡ് പൊളിച്ചത്.

മൂന്ന് ദിവസം മുൻപാണ് റോഡിൽ ടാറിംഗ് പൂർത്തീകരിച്ചത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി റോഡ് കുത്തിപ്പൊളിക്കുകയായിരുന്നു. ഇന്ന് രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊളിച്ച ഭാഗത്തിന് ചുറ്റും നിന്ന് നാട്ടുകാർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി.
എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. അനുമതി ലഭിച്ച ശേഷമാണ് വാട്ടർ അതോറിറ്റി പണികൾ ആരംഭിച്ചതെന്ന് കളക്ടർ പറഞ്ഞു. വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും അതിനായി യോഗം വിളിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed