പ്ലാസ്റ്റിക് നിരോധനം പുതുവർഷം മുതൽ; വ്യാപാരികൾ പ്രതിസന്ധിയിൽ


തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗമുളള പ്ലാസ്റ്റിക് നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ. സർക്കാർ നടപടിയെ തുടർന്ന് വ്യാപാരികൾ പ്രതിസന്ധിയിലാണ്. പെട്ടെന്നുളള തീരുമാനം വൻസാമ്പത്തിക നഷ്ടം ഉൾപ്പെടെ തങ്ങൾക്കുണ്ടാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. നിരോധനം കർശനമായി നടപ്പാക്കാൻ ജില്ല ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം പരിഹരിക്കാനാകാതെ ദുരിതങ്ങളുണ്ടാക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ജനുവരി 1 മുതൽ ഒറ്റതവണ ഉപയോഗമുളള മുഴുവൻ പ്ലാസ്റ്റിക്കും നിരോധിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇവ സൂക്ഷിക്കുന്നത് പോലും കുറ്റകരമാണ്. വളരെ വേഗത്തിൽ നടപ്പാക്കിയ പുതിയ പരിഷ്‌ക്കാരം തങ്ങളുടെ നട്ടെല്ലൊടിക്കുമെന്നാണ് സംസ്ഥാനത്തെ വ്യാപരികൾ ഒന്നടങ്കം പറയുന്നത്. ആവശ്യമുളള സമയം നൽകിയായിരുന്നു തീരുമാനം നടപ്പിലാക്കുന്നതെങ്കിൽ ഇത്ര ബാധിക്കില്ലായിരുന്നു. കട്ടിയുളള കവറിൽ സാധനങ്ങൾ നൽകിയിരുന്ന മൊത്തക്കച്ചവടക്കാർ പോലും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടിക ഉൾപ്പെടെ വ്യാപാരികൾക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. എന്നാൽ ഗോഡൗണിലും മറ്റും ശേഖരിച്ച് വെച്ചിരുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ ഇതോടെ എന്ത് ചെയ്യുമെന്ന ആങ്കയിലാണ് വ്യാപാരികൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed