ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു


മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. ആക്ടിംഗ് ചെയർമാൻ സുരേഷ് ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബി.കെ.എസ് മുൻ വൈസ് പ്രസിഡണ്ട് മോഹൻരാജ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി രാജേഷ് സ്വാഗതവും, ഷാജി ദിവാകരൻ, സജീവൻ, സന്തോഷ്  ബാബു എന്നിവർ ആശംസാ പ്രഭാഷണം നടത്തി. ചിൽഡ്രൻസ് വിംഗ് കൺവീനർ കുമാരി ജ്യോത്സന പ്രശാന്ത് നന്ദി രേഖപ്പെടുത്തി.

article-image

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ ശിശുദിനാഘോഷം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed