കെ.എം.സി.സി കോഴിക്കോട് ജില്ലാപ്രവർത്തനോദ്ഘാടനം ഈ മാസം 21ന്
മനാമ: കോഴിക്കോട് ജില്ല കെ.എം.സി.സി പുതിയതായി നിലവിൽ വന്ന കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഈ മാസം 21ന് ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂത്തു ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ സാഹിബ് മുഖ്യാഥിയും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രറ്ററി അലി കൊയിലാണ്ടിയും ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന നേതാക്കളായ എസ്.വി ജലീൽ അസൈനാർ കളത്തിങ്കൽ തുടങ്ങി ബഹ്‌റൈൻ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിൽ പാചക മത്സരവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
പാചക മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 33172285/35580872 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

