നെസ്റ്റ് ബഹ്‌റൈൻ "അമ്മക്കൊരുമ്മ"നവംബർ 22ന്

മനാമ:നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ , കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വിശദീകരിക്കുന്ന ഒരു ക്ലാസ്സ് "അമ്മക്കൊരുമ്മ" എന്നപേരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നവംബർ 22 വെള്ളിയാഴ്ച വൈകീട്ട് 7:30ന്അഥിലിയ ബാംഗ് സാങ് തായ് റെസ്റ്റോറന്റിൽ നടക്കുന്ന പരിപാടിയിൽ എല്ലാ പ്രവാസികളും സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു ., അതേ വേദിയിൽ അന്ന് വൈകീട്ട് 5:30 മുതൽ 6:30 വരെ, 7 മുതൽ 12 വരെ ക്ലാസ്സിലെ കുട്ടികൾക്കായി മുത്തശ്ശനോ മുത്തശ്ശിക്കോ കത്തെഴുതുന്ന മത്സരവും സംഘടിപ്പിക്കുന്നതാണ് https://forms.gle/nsMybp3MorPsbybq8
എന്ന ലിങ്കിൽ അതിനായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ടീം നിയർക്ക് വാർത്താകുറിപ്പിൽ അറിയിച്ചു