"വികസനം വിദഗ്ദരുടെ കാഴ്ചയിൽ " ബഹ്‌റൈൻ പ്രതിഭ സംഗമം ഇന്ന് (നവംബർ 16)

മനാമ:ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മലയാളികളായ ധനകാര്യ വിദഗ്ദർ, മാനേജ്മെന്റ് വിദഗ്ദർ ,അധ്യാപകർ, എഞ്ചിനിയർമാർ, ഡോക്ടർമാർ, വക്കീലൻമാർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറയിൽ പെട്ട വിദഗ്ധർ "വികസനം വിദഗ്ദരുടെ കാഴ്ചയിൽ "എന്ന വിഷയത്തിലൂന്നി അവരവരുടെ ആശയങ്ങളും, ആശങ്കകളും, പരിഹാരങ്ങളും പങ്ക് വെക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. പ്രത്യേക ക്ഷണമില്ലാതെ തന്നെ പ്രഫഷലണലുകളായ ആളുകൾക്ക് ഇതിൽ പങ്കെടുക്കാം, പ്രതിഭയുടെ 27ആം കേന്ദ്ര സമ്മേളനത്തോട് അനുബന്ധിച്ച്ഇന്ന് (നവംബർ 16 ശനിയാഴ്ച ) വൈകുന്നേരം 7.30 ന് സൽമാനിയയിലുള്ള പ്രതിഭ ഓഫീസിൽ വെച്ചാണ് ഈ വിദഗ്ദ സംഗമം അരങ്ങേറുക. കേരളത്തെയും, പ്രവാസികളെയും സ്നേഹിക്കുന്നവർ ചേർന്ന് ഈ പരിപാടി വിജയിപ്പിക്കണമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട്, പ്രസിഡണ്ട് കെ.എം.മഹേഷ് എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് പി.ടി.നാരായണൻ (3990 1579) റാം (33988231) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.