ഷെമിലി പി ജോണിൻറെ 'സോളിലോക്വി ' പ്രകാശനം ചെയ്തു


ഷാ൪ജ:  ബഹ്റൈൻ സ൪വ്വകലാശാല ഹ്യൂമാനിറ്റീസ് വിഭാഗം മേധാവിയും കവയത്രിയുമായ ഷെമിലി പി.ജോണിൻറെ സോളിലക്വി എന്ന കവിതാ സമാഹാരം ഷാ൪ജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് പ്രകാശനം ചെയ്തു.പ്രമുഖ അറബ് കവി ഡോ.ശിഹാബ് ഗാനിം ദാ൪ശനികനും കാലിക്കറ്റ് സ൪വ്വകലാശാല ബഷീ൪ ചെയ൪ വിസിറ്റിങ്ങ് പ്രഫസറുമായ ഡോ.പി.കെ.പോക്ക൪ക്ക് നൽകിക്കൊണ്ടാണ് പ്രകാശനം നി൪വ്വഹിച്ചത്.  ബന്ധങ്ങളിൽ നിന്നും അകന്നുപോകുന്ന മനുഷ്യഹൃദയങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഷെമിലിയുടെ കവിതകളെന്ന് ഡോ.ശിഹാബ് ഗാനിം പറഞ്ഞു. 

മാധ്യമപ്രവ൪ത്തകൻ എം.സി.എ നാസ൪ മുഖ്യാതിഥിയായിരുന്നു. സോണി വേളൂക്കാരൻ പുസ്തക പരിചയം നടത്തി. വെള്ളിയോടൻ,  സലീം അയ്യനത്ത് എന്നിവ൪ സംസാരിച്ചു. ഷെമിലി. പി.ജോൺ മറുപടി പ്രസംഗം നടത്തി.

You might also like

Most Viewed