ബിഫാ കപ്പ് 2019-അൽ കേരളാവി , ഇന്ത്യൻ സോഷ്യൽ ഫോറം, യുവ കേരള, ഷോസ്റ്റോപ്പർസ് സെമിയിൽ


മനാമ: ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ 11 സ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ ലൈൻ അപ്പ് ആയി. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി അൽ കേരളവിയും രണ്ടാം സ്ഥാനക്കാരായി ഷോസ്റ്റോപ്പർസ് എഫ്‌സിയും യോഗ്യത നേടിയപ്പോൾ ഗ്രൂപ്പ് ബിയിൽ നിന്ന് യുവ കേരളയും ഇന്ത്യൻ സോഷ്യൽ ഫോറവും സെമി ഫൈനലിന് യോഗ്യത നേടി.

ഇന്ന് 10 മണിക്കു സല്ലക്കിലേ എത്തിഹാദ് അൽ റീഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ അൽ കേരളാവി ഇന്ത്യൻ സോഷ്യൽ ഫോറത്തെയും യുവ കേരള ഷോസ്റ്റോപ്പർസ് നെയും നേരിടും. ബഹ്‌റൈൻ പ്രവാസി ഫുട്ബോളിനെ പ്രൊഫഷണൽ രീതിയിൽ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ബിഫ യുടെ സീസൺ ഓപ്പണറിൽ കെ.എം.സി.സി, സല്സറ്റ്, മറീന, മിഡ്ലാൻഡ്, റിബെൻഡർ, സ്നിപ്പർസ് എന്നിവരാണ് മറ്റുരച്ച ടീമുകൾ. പന്ത് കളി ആസ്വാദകർക്ക് ഫാമിലിയോട് ഒത്തു കളി കാണുവാൻ ഉള്ള എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിൽ ഉണ്ടായിരിക്കുമെന്ന് ടൂർണമെന്റ് കമിറ്റി കൺവീനർ ബിഫാ പ്രസിഡണ്ട് അബ്ദുൽ മുനീർ അറിയിച്ചു. നവംബർ 8 ന് ആണ് ഫൈനൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed