മഹാത്മാഗാന്ധി കൾച്ചറൽ ഫോറം യാത്രയയപ്പ് നൽകി.


മനാമ: ബഹ്‌റൈനിലെ ഔദ്യോഗിക ജീവിതം  അവസാനിപ്പിച്ച് ഓസ്‌ടേലിയക്ക് പോകുന്ന  മഹാത്മാഗാന്ധി കൾച്ചറൽ ഫോറം മുൻ ഭാരവാഹിയും ബഹ്‌റൈനിൽ അറിയപ്പെടുന്ന കവിയും,കഥാകാരനും ആയ രാജു ഇരിങ്ങലിന്  മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രവർത്തകർ യാത്ര അയപ്പ് നൽകി.രാജു ഇരിങ്ങലിന്റെ കഴിഞ്ഞകാല പ്രവർത്തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ച ചടങ്ങിൽ അംഗങ്ങൾക്ക് വേണ്ടി അഡ്വ:പോൾ സെബാസ്റ്യൻ,ബാബുകുഞ്ഞിരാമൻ എന്നിവർ ഉപഹാരം നൽകി . യോഗത്തിൽ അനിൽ തിരുവല്ല,എബിതോമസ്,വിനോദ് ഡാനിയൽ,സനൽകുമാർ,തോമസ് ഫിലിപ്പ്,അഷ്‌റഫ് മാണിയൂർ,അജിത് കുമാർ,വിനോദ് എന്നിവർ ആശംസഅർപ്പിച്ചു സംസാരിച്ചു.മറുപടി പ്രസംഗത്തിൽ രാജു ഇരിങ്ങൽ ഓർമ്മകൾ പങ്കുവെച്ചു നന്ദി പ്രകാശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed