'ലാസ്യകം 'നൃത്ത അരങ്ങേറ്റം കേരളപ്പിറവി ദിനത്തിൽ
മനാമ: ഇന്റർ ആഡ്‌സ് ഈവന്റ്‌സിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ പ്രമുഖ നർത്തകി ജിദ്യ ജയന്റെ ശിക്ഷണത്തിൽ 13 ഓളം നൃത്ത വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നൃത്ത അരങ്ങേറ്റം 'ലാസ്യകം ' കേരളപ്പിറവി ദിനമായ നവംബർ1 ന് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ,പ്രിൻസിപ്പൽ പളനിസ്വാമി എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.വൈകീട്ട് 6 മണിക്ക് ജഷൻ മാൾ ഹാളിൽ ആയിരിക്കും പരിപാടി.

