വോയിസ് ഓഫ് പാലക്കാട് ഓണാഘോഷം സംഘടിപ്പിച്ചു
മനാമ:ബഹ്‌റൈനിലെ പാലക്കാടുകാരുടെ കൂട്ടായ്മ വോയ്‌സ് ഓഫ് പാലക്കാട് ഓണാഘോഷം സംഘടിപ്പിച്ചു . ഇന്ത്യൻ സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ 1200 ൽ പരം അംഗങ്ങളും അതിഥികളും പങ്കെടുത്തു .പ്രശസ്ത നാടൻപാട്ട് ഗായകൻ പ്രണവം ശശിയും കൂട്ടരും ഒരുക്കിയ നാടൻപാട്ടുകൾ, പുലിക്കളി തിരുവാതിര തുടങ്ങി യവയും ഉണ്ടായിരുന്നു .അതോടൊപ്പം നാട്ടിൽ നിന്നുള്ള പാചക വിദഗ്ധൻ കരിമ്പുഴ മണി നായരും സന്തോഷും കൂടി തയാറാക്കിയ വള്ളുവനാടൻ ഓണസദ്യയും ശ്രദ്ധേയമായി .
ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ കമ്പനിയായ ഡ്രീം ഗ്രൂപ്പിന്റെ ചെയർമാൻ അബ്‌ദുല്ല അൽ ഖോഹീജി മുഖ്യാതിഥിയായി. പ്രമുഖ വ്യവസായി പമ്പാവാസൻ നായർ വിശിഷ്ട അതിഥിയായും പങ്കെടുത്തു.ചടങ്ങിൽവെച്ചു രജനി മക്കൾ മന്ദ്രത്തിൻറെ സഹകരണത്തോടെ ഈ വര്ഷത്തെ വിദ്യാഭ്യാസ സഹായം ഇന്ത്യൻ സ്‌കൂളിലെ 5 വിദ്യാർത്ഥികൾക്ക് നൽകി. രജനി മക്കൾ മന്ദ്രം സെക്രട്ടറി സുരേഷ് കാലടിയും ജോയിന്റ് സെക്രട്ടറി സുധീർ കാലടിയും ചേർന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജന് നൽകി ,ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗങ്ങളും പ്രിൻസിപ്പൽ പളനി സ്വാമിയും പരിപാടിയിൽ സംബന്ധിച്ചു
വോയിസ് ഓഫ് പാലക്കാടിന്റെ പ്രഥമ പൊന്നോണ പുരസ്‍കാരം സാമൂഹ്യ പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്തിന് സമ്മാനിച്ചു ,ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസിനുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ അഭാവത്തിൽ ഗുരുദേവയുടെ നവരാത്രി പൂജ ചടങ്ങിൽ വച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു
ബഹ്‌റിനിലെ പ്രമുഖ വ്യവസായി ബഹ്‌ശർ കസ്‌റൂണിയെ പൊന്നാട അണിയിച്ചു ആദരിച്ചു
വിവിധ സംഘടനാ നേതാക്കളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിന് വോയിസ് ഓഫ് പാലക്കാടിന്റെ ചീഫ് കോർഡിനേറ്റർ ജയശങ്കർ സി നായർ ,പ്രെസിഡന്റ്റ് വിനോദ് കുമാർ ,സെക്രട്ടറി ശ്യം കൃഷ്‍ണൻ ,ഓണം കൺവീനർ ബാബു കൃഷ്‌ണൻ തുടങ്ങിയവർ നേതൃത്വം നൽകി .
രക്ഷാധികാരികളായ സുബ്രഹ്മണ്യനും ജയറാം രവിയും ഓണസദ്യയ്ക്ക് നേതൃത്യം നൽകി.
വോയിസ് ഓഫ് പാലക്കാട് ഓണാഘോഷം സംഘടിപ്പിച്ചു
വോയിസ് ഓഫ് പാലക്കാട് ഓണാഘോഷം സംഘടിപ്പിച്ചു
വോയിസ് ഓഫ് പാലക്കാട് ഓണാഘോഷം സംഘടിപ്പിച്ചു
വോയിസ് ഓഫ് പാലക്കാട് ഓണാഘോഷം സംഘടിപ്പിച്ചു

