ബഹ്‌റൈൻ പ്രവാസി കണ്ണൂരിൽ നിര്യാതനായി 


മനാമ:ബഹ്‌റൈൻ പ്രവാസി കണ്ണൂർ പുറത്തീൽ സ്വദേശി ചന്ദ്രമ്പേത്ത് അബൂബക്കർ (67) നാട്ടിൽ നിര്യാതനായി.
45 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു  റിഫയിൽ അഡ്വർട്ടൈസിംഗ്  കമ്പനി നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസം 20 നാണ് അദ്ദേഹം ചികിൽസക്ക് വേണ്ടി നാട്ടിൽ പോയത്.ഖബറടക്കം  11 മണിക്ക് കണ്ണൂർ പുറത്തിൽ ജുമാമസ്ജിദിൽ വെച്ച് നടന്നു. ബീബി, സെറീന, ഹനീഫ്, അയ്യൂബ്, അഫ്സൽ, അൻവ്വർ, ആയിഷ എന്നിവർ മക്കളും  പരേതനായ  അബ്ദുള്ള, മമ്മദാജി, ഹസ്സൻ ,നബീസ എന്നിവരും ഖദീജ ,  ഹുസൈൻ  എന്നിവരും സഹോദരങ്ങളാണ്..ബഹ്റൈൻ കാനച്ചേരിക്കൂട്ടം രക്ഷാധികാരി കൂടിയായ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബഹ്റൈൻ കാനച്ചേരിക്കൂട്ടം അനുശോചനം രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed