പി രാമകൃഷണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
മനാമ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡി.സി.സി പ്രസിഡന്റുമായ പി രാമകൃഷണന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹിയും ഒ.ഐ.സി.സി യൂത്ത് വിങ് ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡണ്ടുമായ ഫിറോസ് അറഫ അനുശോചനം രേഖപ്പെടുത്തി. നീണ്ട കാലത്തെ പൊതു പ്രവർത്തന പാരമ്പര്യമുള്ള പി.രാമകൃഷ്‌ണന്റെ നിര്യാണം കണ്ണൂർ ജില്ലക്കും വിശിഷ്യാ കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും ഫിറോസ് അറഫ വാർത്ത കുറിപ്പിൽ അറിയിച്ചു.

