മാര്‍ത്തോമ്മാ പാരീഷ് സമ്മര്‍ ക്യാമ്പിന് തുടക്കമായി
മനാമ: ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ് സണ്ടേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സമ്മര്‍ക്യാമ്പ് "എക്സീലിയ 2019" ന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം നോവലിസ്റ്റ് ശ്രീദേവി വടക്കേടത്ത് നിര്‍വഹിച്ചു. ഇടവക വികാരി റവ. മാത്യൂ കെ. മുതലാളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇടവക സഹ വികാരി റവ. വി. പി. ജോണ്‍, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഫിലിപ്പ്, സണ്ടേ സ്കൂള്‍ സെക്രട്ടറി ജെനു ജോണ്‍, മാത്യൂ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികളുടെ ബൗദ്ധീകവും കലാപരവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, അവധിക്കാലം പ്രയോജനകരമായി വിനയോഗിക്കുവാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍മാരായി മാത്യൂ ജോണ്‍, ഏബ്രഹാം വര്‍ഗീസ്, മെര്‍ലിന്‍ വര്‍ഗീസ്, അജി ജോണ്‍സന്‍ എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.

