ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മനാമ: ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നും പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബഹ്‌റൈനിലെ "ഓർത്തഡോക്‌സി ബഹ്റൈന്‍" എന്ന കൂട്ടായ്മ ആദരിച്ചു. സിംസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന സമ്മേളനത്തിൽ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ഉൾപ്പെടെ നിരവധി പേര്‍ സംബന്ധിച്ചു
ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, എന്നിവിടങ്ങളിൽ നിന്നായി 90% ൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയ 27 വിദ്യാർത്ഥികളെ അധ്യാപകർ അവാർഡ് നൽകി ആദരിച്ചു.
ഡാനിയേൽ ജോർജ്ന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ബിനു എം. ഈപ്പന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് പ്രോഗ്രാം ജനറൽ കൺവീനർ . സിജു ജോർജ് സ്വാഗതം ആശംസിച്ചു. ബഹ്‌റൈനിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ സോമന്‍ ബേബി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ചി വി. ഒ. മാത്യൂ, എ. ഒ. ജോണി, ലെനി പി മാത്യു, അഡ്വ. ബിനു മണ്ണില്‍ എന്നിവർ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. . സിബി ഉമ്മന്‍ സെഖറിയ യോഗം നിയന്ത്രിച്ചു അജു റ്റി. കോശി നന്ദി പ്രകാശിപ്പിച്ചു.