വിശ്വാസികളെ തിരികെക്കൊണ്ടു വരണം : സിപിഎം കേന്ദ്ര കമ്മിറ്റി

ദില്ലി: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പിന്തുണ ഇടത് പക്ഷത്തിന് നഷ്ടമായെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം സംസ്ഥാന ഘടകത്തിന് നിർദേശം നൽകി. അതെങ്ങനെ വേണമെന്ന കാര്യം സംസ്ഥാനഘടകം ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.