ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ നാട്ടിലേയ്ക്ക് മടങ്ങി


ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, സൗദി അധികൃതരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ മൂന്ന് ഇന്ത്യന്‍ വനിതകള്‍, ദമ്മാം അഭയകേന്ദ്രത്തില്‍ നിന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മലയാളിയായ ബീന എലിസബത്ത്, തമിഴ്നാട്ടുകാരിയായ സഖിയ ബീഗം, ഉത്തരപ്രദേശുകാരിയായ ശ്വേതാഗുപ്ത എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

സഖിയ ബീഗം ഒന്നരവര്‍ഷം മുന്‍പാണ് ദമ്മാമില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിയ്‌ക്കെത്തിയത്. എന്നാല്‍ ജോലിസ്ഥലത്ത് സാഹചര്യങ്ങള്‍ മോശമായിരുന്നു. രാപകല്‍ വിശ്രമിയ്ക്കാന്‍ അനുവദിയ്ക്കാതെ ജോലി ചെയ്യിച്ച വീട്ടുകാര്‍, പക്ഷെ ശമ്ബളം കൃത്യമായി കൊടുത്തില്ല.

 വഴക്കും, മാനസികപീഢനങ്ങളും ഏറെ സഹിയ്ക്കേണ്ടി വന്നതായി സഖിയ പറയുന്നു. ശമ്ബളം മൂന്നു മാസത്തിലേറെയായി കിട്ടാതെ വന്നപ്പോള്‍, അവര്‍ ആ വീട്ടില്‍ നിന്നും പുറത്തുചാടി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമാം വനിതാഅഭയകേന്ദ്രത്തില്‍ എത്തിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed