കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

മനാമ. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഗ്ലോബൽ ഇൻസ്റ്റിട്ട്യൂട്ട് ഫോർ മാനേജ്‌മന്റ് ആൻഡ് സയൻസുമായി ചേർന്ന് 'A I M 2019-എന്ന കരിയർ ഗൈഡൻസ് പരിപാടി മാഹൂസിലെ ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ സംഘടിപ്പിച്ചു. ഇന്ത്യയിലെയും ബഹ്‌റൈനിലെയും ലോകത്തിലെ വിവിധ ഭാഗങ്ങളിലും ലഭ്യമായ ഏറ്റവും പുതിയ വിദ്യാഭ്യാസ കോഴ്‌സുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി , ബഹ്‌റൈൻ കിംഗ്ഡം യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ: ഹബീബ് ഉപ്പിനങ്ങാടി പരിചയപ്പെടുത്തി. നൂറിൽ പരം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടികളും വിശദീകരണവും നൽകി. ഗ്ലോബൽ ഇന്സ്റ്റിറ്റിയൂട്ട് ന്റെ വിവിധ കോഴ്‌സുകൾ അഡ്വ: ജലീൽ വിശദീകരിച്ചു. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ആക്ടിങ് പ്രസിഡന്റ് ജോണി താമരശേരി ഡോ: ഹബീബിന് ഉപഹാരംകൈമാറി. നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിക്ക് പ്രമുഖ പാരന്റിങ് ട്രൈനെർ അബ്ദുൽ റസാഖ് കൊടുവള്ളി, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ ആയ കെ ടി സലീം, സുധീർ തിരുനിലത്തു, യൂ.കെ. ബാലൻ, എന്നിവരും, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ജയേഷ് മേപ്പയൂർ,സത്യൻ പേരാമ്പ്ര, രമേശ് പയ്യോളി,ഷാജി ബാലുശ്ശേരി, ഫൈജാസ്, ജാബിർ തിക്കോടി, ശ്രീജിത്ത്, പ്രജിൽ പേരാമ്പ്ര,അഖിൽ താമരശ്ശേരി, ബവിലേഷ്, അഷ്‌റഫ്, അബ്ദുൽ സലീം, ജാബിർ കൊയിലാണ്ടി, അസീസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാഭ്യാസ ചുമതല വഹിക്കുന്ന ജംസൽ പുന്നശ്ശേരി സ്വാഗതവും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ നന്ദിയും രേഖപ്പെടുത്തി