കാസർഗോഡ് മണ്ധലത്തിൽ കള്ളവോട്ട് നടന്നെന്ന് കോൺഗ്രസ്; ദൃശ്യങ്ങൾ പുറത്ത്


കാസർഗോഡ്: കാസർഗോഡ് മണ്ധലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്. കള്ളവോട്ട് ചെയ്തതിന്‍റെതെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് കോൺഗ്രസ് കള്ളവോട്ട് അവകാശവാദം വീണ്ടും ഉന്നയിച്ചത്. എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നന്പർ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ജനപ്രതിനിധികൾ മുൻപഞ്ചായത്ത് അംഗങ്ങൾ വ്യാപാരി വ്യവസായി പ്രതിനിധികൾ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. 

ചെറുതാഴം പഞ്ചായത്തിലെ 19 നന്പർ ബൂത്തിൽ ഒന്നിലേറെ കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. മറ്റ് ബൂത്തുകളിൽ ഉള്ളവർ ഇവിടെ വോട്ട് ചെയ്തെന്നാണ് ദൃശ്യങ്ങൾ തെളിയിക്കുന്നത്. 17ാം നന്പർ ബൂത്തിൽ വോട്ടുള്ള എം.പി സലീന 19ാം നന്പർ ബൂത്തിലെത്തി വോട്ടു ചെയ്തു. ഇവർ‍ പഞ്ചായത്ത് അംഗം കൂടിയാണ്. 24ാം നന്പർ വോട്ടുള്ള സുമയ്യ ടി.പിയും 19ാം നന്പർ ബൂത്തിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കന്നപ്പള്ളി പഞ്ചായത്തിലെ ആളും ബൂത്ത് 19ൽ വോട്ട് ചെയ്തു. തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ആരോപണങ്ങൾക്ക് എല്ലാം തെളിവായി ദൃശ്യങ്ങളും കോൺഗ്രസ് പുറത്തു വിട്ടിട്ടുണ്ട്.

You might also like

Most Viewed