ബുദയ്യയിൽ കവർച്ച നടത്തിയയാൾ പിടിയിൽ


മനാമ : നോർത്തേൺ ഗവർണറേറ്റിലുള്ള ബുദയ്യയിലെ നിരവധി കടകളിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കട ഉടമകൾ റിപ്പോർട്ട് ചെയ്ത കേസുകളിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന്റെ ഫലമായാണ് ബഹ്‌റൈൻ സ്വദേശിയായ പ്രതി പിടിയിലായതെന്ന് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ വ്യക്തമാക്കി.

18 വയസുകാരനായ പ്രതിയും സഹായിയും മോഷണം നടത്താൻ ശ്രെമിക്കുന്നതായുള്ള ദൃശ്യങ്ങൾ സുരക്ഷാ ക്യാമറയിൽ പതിയുകയും ഈ വീഡിയോ ഓൺലൈൻ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ദൃശ്യങ്ങൾ കണ്ടത്. മുഖം മൂടിവെച്ച ആൾ ഒരു കടയുടെ ഷട്ടർ തുറക്കാൻ ശ്രെമിക്കുന്നതും മറ്റൊരാൾ കാവൽ നിൽക്കുകയും റോഡ് നിരീക്ഷിക്കുകയും ചെയ്യുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയാനും അറസ്റ്റുചെയ്യാനും ഇടയായി. പബ്ലിക് പ്രോസിക്യൂഷൻ കേസിൽ നിയമനടപടികൾ സ്വീകരിച്ച്‌ വരികയാണ്. രണ്ടാമത്തെ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

You might also like

  • Straight Forward

Most Viewed