ബഹ്‌റൈനിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു


മനാമ. ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം തിരുന്നാവായ കൈത്തക്കര മഹലിലെ അലവി തിരുത്തി (40) ഹൃദയാഘാതം മൂലം മരിച്ചു.എ സി ഷോപ്പിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രി 9 മണിയോടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. എട്ട് വർഷമായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യയും രണ്ട് മക്കളും നാട്ടിലുണ്ട്.. സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

You might also like

  • Lulu Exchange
  • Straight Forward

Most Viewed