യുവതീ പ്രവേശന വിധിയിൽ പിഴവുണ്ടെന്ന് എൻ.എസ്.എസ് സുപ്രീം കോടതിയിൽ

ശബരിമല യുവതീ പ്രവേശന വിധിയിൽ പിഴവുണ്ടെന്ന് എൻ.എസ്.എസ് സുപ്രീം കോടതിയിൽ. പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം എൻ.എസ്.എസ് കോടതിയിൽ വാദിച്ചത്. പ്രധാന വിഷയങ്ങൾ കോടതിയുടെ പരിഗണനയിൽ എത്തിയില്ല. ക്ഷേത്രത്തിലെ ആചാരം റദ്ദാക്കി നടപടി ശരിയല്ല. പൊതുസ്ഥലങ്ങളിലെ തുല്യ അവകാശം ആരാധനാലയങ്ങളില്‍ ബാധകമല്ലെന്നും എൻ.എസ്.എസ് സുപ്രീം കോടതിയെ അറിയിച്ചു.
അഡ്വ. കെ. പരാശരനാണ് എൻ.എസ്.എസിന് വേണ്ടി വാദിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് തുറന്ന കോടതിയിൽ വാദം കേൾക്കുന്നത്.