ബഹ്‌റൈൻ സംഘടനകളിൽ ഇനി തെരെഞ്ഞെടുപ്പുകാലം


രാജീവ് വെള്ളിക്കോത്ത് 

മനാമ: ബഹ്‌റൈനിലെ മലയാളി സംഘടനകളിൽ തെരെഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിത്തുടങ്ങി. രജിസ്‌ട്രേഡ് സംഘടനകളുടെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കാറായതിനാൽ  മിക്ക സംഘടനകളും പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കുവാനുള്ള പിന്നാമ്പുറ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. മന്ത്രാലയത്തിന്റ അനുമതിയോടെ പ്രവർത്തിക്കുന്ന സംഘടനകളിൽ മിക്ക സംഘടനകളും ഒരുവർഷത്തേ യ്ക്കോ രണ്ടു വര്ഷത്തേയ്ക്കോ കാലാവധിയുള്ള ഭരണസമിതിയെയാണ് തെരഞ്ഞെ ടുക്കുന്നത്. 30 ഓളം സംഘടനകളാണ് സാമൂഹ്യ മന്ത്രാലയത്തിന് കീഴിൽ രജിസ്ട്രേഷനോടെ പ്രവർത്തിക്കുന്നത്.

അവയിൽ ഏറ്റവും സജീവമായത് മലയാളി സംഘടനകൾ ആണ്. രജിസ്റ്റർ ചെയ്തതിന്റെ എത്രയോ അധികം സംഘടനകൾ കേരളത്തിന്റെ ഒരു പഞ്ചായത്തിന്റെയും കുടുംബ കൂട്ടായ്മകളുടെ പേരിലും സജീവമാണ് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ സംഘടനകളിൽ ഇന്ത്യൻ ക്ലബ്ബ്, ബഹ്‌റൈൻ കേരളീയ സമാജം, ചിന്മയ സൊസൈറ്റി, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി,ഗുരുദേവ സോഷ്യൽ സൊസൈറ്റി ,ഐ എൽ എ, കന്നഡ സംഘ,കർണ്ണാടക സോഷ്യൽ ക്ലബ്,കെ എം സി സി,കെ സി എ,കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, സീറോ മലബാർ സൊസൈറ്റി.സെന്റ് മേരീസ് ഇന്ത്യൻ ഓർത്തോഡോക്സ്,സെന്റ് പീറ്റേഴ്സ് യാക്കോബൈറ്റ് ,തെലുഗു കലാസമിതി, തട്ടായി ഹിന്ദു കമ്മ്യൂണിറ്റി,ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ,തുടങ്ങിയവയാണ്  സജീവമായുള്ളത്.

മറ്റു പലതും തുടക്കം സജീവമായിരുന്നുവെങ്കിലും പല സംഘടനകളും നിർജ്ജീവമാണ്. ഇതിൽ  മലയാളികളുടെ  ഏറ്റവും കൂടുതൽ സാന്നിധ്യമുള്ള ബഹ്‌റൈൻ കേരളീയ സമാജം വർഷാവർഷം തെരെ ഞ്ഞെടുപ്പ്  ടത്തിവരുന്നു. ഇന്ത്യൻ ക്ലബ്ബിൽ രണ്ടു വർഷത്തിൽ ഒരിക്കലാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്. എല്ലാ വർഷവും വാശിയോടെ തെരെഞ്ഞെടുപ്പ് നടക്കുന്ന സമാജത്തിലും ഇന്ത്യൻ ക്ലബ്ബിലും  ഇത്തവണയും  ജനാധിപത്യ രീതിയിൽ തന്നെ വോട്ടെടുപ്പിലൂടെയുള്ള ഭരണസമിതിയെ യായിരിക്കും തെരഞ്ഞെടുക്കാൻ സാധ്യത. കേരളത്തിലേത് പോലെ രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ സ്വാധീനം തെരെഞ്ഞെടുപ്പിൽ പൊതുവെ പ്രകടമാ കില്ലെങ്കിലും സമാജത്തിനകത്ത്  തന്നെ പ്രവർത്തിക്കുന്ന അംഗങ്ങൾ  ഉൾക്കൊള്ളുന്ന        ചെറുസംഘടനകളുടെയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവർ ത്തിക്കുന്നവരുടെയും  വോട്ടു ബാങ്കുകൾ വിജയത്തിൽ നിർണ്ണായകമാണ്.

പ്രധാനമായും രണ്ടു വിഭാഗമായിട്ടാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്ത്യൻ ക്ലബ്ബിലും രണ്ടു പാനലുകളായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമായിക്കഴിഞ്ഞു. കേരളീയ സമാജത്തിൽ ഒരു വർഷത്തെ കാലാവധിയുള്ള ഭരണ സമിതിക്ക് പലപ്പോഴും പരിമിതികൾ ഉള്ളതുകൊണ്ട് തന്നെ ഇന്ത്യൻ ക്ലബ്ബ് പോലെ രണ്ടു വര്ഷത്തെ കാലാവധിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്.

ഈ ഭരണ സമിതിയുടെ കാലത്ത് തന്നെ ഈ നിയമം നിലവിൽ വരികയാണെങ്കിൽ നിലവിലെ ഭരണ സമിതിക്ക് ഒരു വര്ഷം കൂടി ഭരിക്കാനുള്ള സാവകാശം ലഭ്യമാകും. എന്നാൽ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പിന്റെ അടിസ്‌ഥാനത്തിൽ ഭരണസമിതി എടുക്കുന്ന തീരുമാനത്തിന് അനുസൃതമായി മാത്രമായിരിക്കും ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടാവുക.അത്തരം ഒരു നിയമം പ്രാബല്യത്തിൽ വരുന്നതിനെ പൊതുവെ അംഗങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട്. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനും  കാര്യങ്ങളുടെ ഏകോപനങ്ങൾക്കും കുറഞ്ഞത് ഒരു ഭരണ സമിതിക്കു രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്ന് തന്നെയാണ് പൊതു അഭിപ്രായം.തെരെഞ്ഞെടുപ്പ്അടുത്  മനാമ. തുവന്നതോടെ അംഗങ്ങളുടെ അംഗത്വം പുതുക്കുവാനും  കുടിശ്ശികയുള്ള അംഗങ്ങളുടെ വരിസംഖ്യ അടപ്പിക്കുവാനും എല്ലാ സംഘടനകളും തീവ്ര ശ്രമം ആരംഭി ച്ചിട്ടുണ്ട്.

കേരളത്തിലെ പൊതു തിരെഞ്ഞെടുപ്പിന്റെ ആവേശത്തോടെ തന്നെ നടക്കുന്ന ബഹ്‌റൈൻ സംഘടനാ തെരെഞ്ഞെടുപ്പുകളുടെ തീയ്യതികൾ അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നുള്ള വിശ്വാസത്തിലാണ് പ്രവാസി സമൂഹം

You might also like

  • Lulu Exchange
  • Straight Forward

Most Viewed