ബഹ്റൈനില്‍ കാണാതായ തൃശൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
മനാമ: ബഹ്റൈനില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ തൃശൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹിദ്ദിലെ അറേബ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിനു സമീപമുള്ള പാര്‍ക്കിംഗിലാണ് ഇദേഹം ഉപയോഗിച്ചിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ സ്വദേശിയായ സതീഷ് കുമാറാണ് (56) മരിച്ചത് . മുപ്പത് വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയാണ്. കഴിഞ്ഞ ദിവസം രാവിലെ 8.30 മുതല്‍ ഇദേഹത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹിദ്ദിലെ ബോക്സ് മേക്കേഴ്സ് കന്പനിയിലെ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബം നാട്ടിലാണ്. സഹോദരിയും ഭര്‍ത്താവും ബഹ്റൈനില്‍ ഉണ്ട്. പോലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു
