കെഎംസിസി സോക്കര്‍ ലീഗ് സീസണ്‍ 4 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നവം.29 മുതല്‍

മനാമ: ബഹ്‌റൈന്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വര്‍ഷം തോറും കെഎംസിസി നടത്തിവരുന്ന സോക്കര്‍ ലീഗിന്റെ സീസണ്‍4 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 29 മുതല്‍ സിഞ്ച് അല്‍ അഹ്‌ലി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
കഴിഞ്ഞ വര്‍ഷം വിവിധ ഏരിയ കമ്മറ്റികള്‍ തമ്മിലാണ് മത്സരം നടന്നതെങ്കിലും ഈ വര്‍ഷം ബഹ്‌റൈനിലെ പന്ത്രണ്ടോളം പ്രമുഖ ക്ലബുകള്‍ തമ്മിലാണ് മത്സരം നടക്കുക . നവംബര്‍ 29, 30, ഡിസംബര്‍ ,1, 6, 7 തിയ്യതികളിലാണ് മത്സരം നടക്കുന്നത് . മത്സരത്തില്‍ പങ്കെടുക്കാന്‍ വിവിധ ക്ലബ്ബുകള്‍ നാട്ടിലെ പ്രമുഖ കളിക്കാരെ ഇതിനോടകം ബഹ്‌റൈനിലെത്തിച്ചിട്ടുണ്ട്.
ഫുട്‌ബോള്‍ മത്സരം നടക്കുന്ന സമയം ഗ്രൗണ്ടിന്റെ മറ്റൊരുവശത്ത് ഫാമിലികള്‍ക് വിനോദ മത്സരങ്ങള്‍ ഫുഡ് കോര്‍ട്ടും ഉണ്ടായിരിക്കും, ഉദ്ഘാടന ദിവസം കോല്‍ക്കളി, ബലൂണ്‍ പറപ്പിക്കല്‍ വെള്ളയും ചുകപ്പും ജെയ്‌സി അണിഞ്ഞ ചെറിയ കുട്ടികളെ അണിനിരത്തിയുള്ള മാര്‍ച്ച് പാസ്റ്റ് എന്നിവ ഉണ്ടായിരിക്കും.
വർഗീയമുക്ത ഭാരതം അക്രമ രഹിത കേരളം എന്ന പ്രമേയത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടിയും ഇതോടൊന്നിച്ചു നടക്കുമെന്നും സംഘാടകർ പറഞ്ഞു. സോക്കര്‍ ലീഗ് സീസണ്‍ 4 വിജയിപ്പിക്കുന്നതിന് എസ് വി ജലീല്‍ മുഖ്യ രക്ഷധികാരിയായി മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി ചെയര്‍മാനും അഷ്‌കര്‍ വടകര കണ്‍വീനറും ഇഖ്ബാല്‍ താനൂര്‍ ട്രഷററുമായ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ മൊയ്തീന്‍കുട്ടി കൊണ്ടോട്ടി, അഷ്‌കര്‍ വടകര,പി കെ ഇസ്ഹാഖ്, ഇഖ്ബാല്‍ താനൂര്‍, ഷിഹാബ് പ്ലസ്, സാദിഖ് സ്‌കൈ, ഉമ്മര്‍ മലപ്പുറം, ഗഫൂര്‍ കാളികാവ്, ഷാജുദ്ദീൻ കൂടത്തിൽ, അഹമദ് കണ്ണൂർ , സഈദ് വയനാട് എന്നിവർ പങ്കെടുത്തു.