വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാള ദിനം ആചരിച്ചു


മനാമ :വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ മലയാളദിനം ആചരിച്ചു .ലോക വ്യാപകമായി കേരളസര്‍ക്കാറിന്‍റെ മലയാള മിഷനുമായി സഹകരിച്ചു ''ഭൂമി മലയാളം'' എന്ന പേരില്‍ കേരളപിറവി ആഘോഷങ്ങളുടെ  ഭാഗമായാണ്   ദിനാചരണം സംഘടിപ്പിച്ചത്.   തുടർന്ന് നടന്ന ചടങ്ങിൽ   മലയാള ഭാഷപ്രതിഞ്ജയും,സെമിനാറും  നടത്തി. വൈസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തിൽ  പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ അംബാസിഡര്‍  സോമന്‍ ബേബി അംഗങ്ങള്‍ക്ക് ഭാഷാ പ്രതിഞ്ജ ചൊല്ലി കൊടുത്തു.

ഇ.എ. സലീം സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തി. ഫോർ പി.എം ന്യൂസ് മാനേജിങ് എഡിറ്റർ   പി. ഉണ്ണികൃഷ്ണന്‍,   എ.എസ്.ജോസ്   എന്നിവര്‍ മലയാള ഭാഷയെ കുറിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ ടോണി നെല്ലിക്കൻ, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, വൈസ് ചെയര്‍ പേര്‍സണ്‍  മൃദുല ബാലചന്ദ്രന്‍, വനിതാ വിഭാഗം പ്രസിഡ്ണ്ട് റ്റിറ്റി വില്‍സണ്‍, ജയശ്രീ സോമനാഥ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വനിതാ വിഭാഗം സെക്രട്ടറി ശൈലജാ ദേവിയുടെ നേതൃത്വത്തില്‍ നടത്തിയ മലയാള ഭാഷാ പരിജ്ഞാന പരീക്ഷയില്‍    ലീബാ രാജേഷ്  വിജയിയായി .  സതിവിശ്വനാഥ്, വിജി രവി, ഷൈനി നിത്യന്‍, ബാലചന്ദ്രന്‍ കുന്നത്ത്  എന്നിവര്‍ പരിപാടികൾ നിയന്ത്രിച്ചു. ട്രഷറര്‍ ബിജു മലയില്‍ നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed